ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക. ശുദ്ധ അസംബന്ധം. അല്ലാതെന്തു പറയാനാണ്. നിരർത്ഥകതയ്ക്ക് ഇതിലും അനുയോജ്യമായ മറ്റൊരു പ്രതീകവും കാമുവിനെന്നല്ല ആർക്കും കണ്ടെത്താനാവില്ല. എന്നിരുന്നാലും സിസിഫസ് സന്തുഷ്ടനാണെന്ന നിഗമനത്തിലാണ് കാമു എത്തിച്ചേരുന്നത്.
Original price was: ₹180.00.₹162.00Current price is: ₹162.00.
Out of stock