Author: KL Mohanavarmma
Sixsarum Golum
Original price was: ₹130.00.₹117.00Current price is: ₹117.00.
സിക്സറും
ഗോളും
കെ.എല്‍ മോഹനവര്‍മ്മ
ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരു നോവലെഴുതാന്‍ തീര്‍ച്ചപ്പെടുത്തിയപ്പോള്‍ നേരെ ഓടിവന്ന് എന്റെ ചിന്തയുടെ പിച്ചിലിറങ്ങി നായകനായി നേതൃത്വം എടുത്ത കഥാപാത്രമാണ് ഉണ്ണി ഉണ്ണിയെ ഞാന്‍ ക്രിക്കറ്റിന്റെ ഭാവിയുടെ ഐക്കണാക്കി. ഉണ്ണി കടലാസില്‍ വന്നതിനുശേഷം എബി കുരുവിളയും ടിനു യോഹന്നാനും വന്നു. പിന്നെ ശ്രീശാന്തും. എല്ലാവരും ബൗളര്‍മാരായിരുന്നു. ശ്രീശാന്ത് ഉണ്ണിയോട് അടുക്കാറായി. ബാറ്റിങ്ങിലും കഴിവ് കാട്ടാന്‍ തുടങ്ങി സഞ്ജു സാംസന്‍ വന്റിസ്റ്റാള്‍ അല്പം പ്രതീക്ഷയുണ്ടായി. അവസാനം ഇന്ത്യന്‍ ടീമില്‍ ഇടയ്ക്കു പ്രത്യക്ഷപ്പെടാന്‍ അവസരം കിട്ടിയത് മുതലെടുത്ത് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച് ചരിത്രം രചിച്ച മുംബൈ മലയാളി ആറന്മുളക്കാരന്‍ അഭിലാഷ് നായരുടെ അടുപ്പക്കാര്‍ വിളിക്കുന്ന ഓമനപ്പേര് ഉണ്ണി എന്നാണെന്ന് പലരും എന്നെ വിളിച്ചുപറഞ്ഞു. പക്ഷേ, ഞാന്‍ കാത്തിരിക്കുകയാണ്.
നോവലിസ്റ്റ്, ഹാസ്യ സാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കെ എല്‍ മോഹനവര്‍മ്മയുടെ കുറിപ്പുകളുടെ സമാഹാരം. കായികമേഖലയെ കേന്ദ്രീകരിച്ച് മോഹനവര്‍മ്മ നടത്തിയ അന്വേഷണങ്ങളുടെ പ്രതിഫലനം ഈ കൃതിയിലുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും ഉള്‍പ്പെടെയുള്ള കായികയിനങ്ങളെ ഹ്യദയത്തില്‍ സ്വീകരിച്ച മലയാളിയുടെ സ്‌പോര്‍ട്സ് നൊസ്റ്റാള്‍ജിയകളിലേക്കുള്ള സഞ്ചാരം കൂടിയാണീ രചന.