സ്മൃതിതന്‍
ചിറകിലേറി
എം ജയചന്ദ്രൻ
‘ഈ പുസ്തകം സാധാരണ മട്ടിലുള്ള ഒരു സ്മരണികയല്ല. അത്യന്തം വിചിത്രവും നിത്യസ്മരണീയവുമായ ചില സംഭവങ്ങളുടെ –എല്ലാം ഗ്രന്ഥകാരന്റെ അനുഭവത്തിൽപ്പെട്ടത് – ഓർമക്കുറിപ്പുകളാണ് ഇവിടെയുള്ളത്. അതുകൊണ്ടാണ് ഈ പുസ്തകത്തിന്റെ പ്രൂഫ്കോപ്പി ഒന്നിലധികം തവണ ഞാൻ വായിച്ചത്. ഇരുപത്തഞ്ച് അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽനിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അതിനെക്കുറിച്ച് മാത്രം പരാമർശിച്ചുകൊണ്ട് ഈ പ്രവേശിക അവസാനിപ്പിക്കാം എന്നാണു ഞാൻ കരുതിയത്. പക്ഷേ തിരഞ്ഞെടുപ്പിനു തുനിഞ്ഞപ്പോൾ ഞാൻ ഏറെ ബുദ്ധിമുട്ടി – എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ!’ – ടി പത്മനാഭൻ
ഈ അനുഭവങ്ങൾ നിലാവു പുണരുന്ന കടൽപോലെ മനോഹരമാണ്. ജോൺസൺ, പി പത്മരാജൻ, ലോഹിതദാസ്, എസ് പി ബാലസുബ്രഹ്മണ്യം, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി ഒട്ടേറെ മഹാരഥൻമാരെക്കുറിച്ചും തന്റെ ജീവിതവഴിയിൽ വെളിച്ചമേകിയവരെക്കുറിച്ചും എം ജയചന്ദ്രൻ ഹൃദയം തുറക്കുന്നു. അനുഭവാഖ്യാന സാഹിത്യത്തിന് ഈ കൃതി ഒരു ഈടുവയ്പാണ്.
Original price was: ₹330.00.₹297.00Current price is: ₹297.00.