Author: Vargheese Kannampuzha
Shipping: Free
SOCIALIST INDIAYUDE THIRUMURIVUKAL
Original price was: ₹450.00.₹405.00Current price is: ₹405.00.
സോഷ്യലിസ്റ്റ്
ഇന്ത്യയുടെ
തിരുമുറിവുകള്‍
കെ.സി വര്‍ഗ്ഗീസ് കണ്ണമ്പുഴ
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടെയും ചരിത്രത്തിലേക്ക് ഒരു നേര്‍ക്കാഴ്ച
ഈ പുസ്തകം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഭാരതത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ചരിത്രമായി വായിക്കാം. നിരവധി പുസ്തകങ്ങള്‍ പഠിച്ച്, വ്യത്യസ്തമായ ആശയങ്ങളെ മാനിച്ച് അവയെ ഏകോപിപ്പിച്ചാണ് വര്‍ഗ്ഗീസ് ഈ രചന നിര്‍വ്വഹിക്കുന്നത്. ഇവയുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പല കാലങ്ങളിലെ പരിണാമങ്ങളാണ്. ജയപ്രകാശ് നാരായണനെയും രാം മനോഹര്‍ ലോഹ്യയെയും പോലുള്ള വലിയ മനുഷ്യര്‍ കണ്ട സോഷ്യലിസ്റ്റ് ഇന്ത്യ എന്ന സ്വപ്നത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍, അത് യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകന്നകന്നു പോകുന്നതിന്റെ നിശ്ശബ്ദവിഷാദത്തോടെയാണെങ്കിലും വര്‍ഗ്ഗീസിന്റെ എഴുത്തിന്റെ ആഴങ്ങളിലുണ്ട്.
– എം.വി. ശ്രേയാംസ്കുമാര്‍
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയും വളര്‍ച്ചയും മാറ്റങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.
Publishers |
---|