സോക്രട്ടീസ്
സംവാദങ്ങളുടെ
സൃഷ്ടാവ്
ജെസ് വെറ്റ് സി.ജെ
അകൃത്യമാവും കൃത്രിമാവുമായ ബുദ്ധി അരങ്ങു വാഴുന്ന ഈ ലോകത്തിനാവശ്യം വൈകാരിക പ്രവാഹത്തില്‍ സ്വാഭാവികമായി മാത്രം ഉടലെടുക്കുന്ന നൈതിക ബോധമാണ്. താന്‍ പറയുകയും പഠിപ്പിക്കുകയും ചെയ്ത ആശയങ്ങള്‍ക്കുവേണ്ടി ജീവന്‍ കൊടുത്ത അല്ലെങ്കില്‍ മരണം തിരഞ്ഞെടുത്ത എല്ലാ മഹത് വ്യക്തികളുടേയും ആദിരൂപം പാശ്ചാത്യ തത്വചിന്തയുടെ ആരംഭ ബിന്ദുവായി കരുതപ്പെടുന്ന സോക്രട്ടീസല്ലാതെ മറ്റാരുമല്ല. താനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നയാളുടെ വാതഗതികളില്‍ സ്വാഭാവികമായി തന്നെ വന്നുഭവിക്കുന്ന വൈരുദ്ധ്യങ്ങളുടെ അയാളുടെ ബോധ്യങ്ങളുടെ പരിമിതി അയാള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ സംവാദത്തിന്റെ പുതിയ രീതിശാസ്ത്രത്തിനു അദ്ദേഹം തുടക്കമിട്ടു. പില്‍ക്കാല തത്വചിന്ത ചരിത്രം സോക്രട്ടീസ് മെത്തേഡ് എന്നാണ് ഈ ജ്ഞാന മാര്‍ഗ്ഗത്തെ വിശേഷിപ്പിച്ചത്. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്ന ഗുരുശിഷ്യ പരമ്പരയിലൂടെ നമുക്ക് ലഭിച്ച നൈതികവും തത്ത്വചിന്താപരമായ ആലോചനകളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന ദാര്‍ശനിക ഗ്രന്ഥം.
Original price was: ₹280.00.₹252.00Current price is: ₹252.00.