സൂര്യവംശം
മേതില്‍ രാധകൃഷ്ണന്‍
‘സൂര്യവംശ’ത്തില്‍ മേതില്‍ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന അപൂര്‍വ്വമായ കാലദര്‍ശനം സ്നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ
പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധ മാനങ്ങള്‍ക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ് മനുഷ്യവര്‍ഷങ്ങളെയും ദേവവര്‍ഷങ്ങളെയും കടത്തിവിടുന്നു. അങ്ങനെ മഹാനിത്യതയുടെ ഒരു നിമിഷത്തെ ഭാവന ചെയ്യുന്നു. ഇതാണ് പരസ്പരസ്നേഹത്തിന്റെ നിമിഷം. ഇവിടെ നിത്യമായ
വികാരവും നിത്യമായ കാലവും ഒന്നാകുകയാണ്. ഈ ആന്തരികമായ കാലബോധം ജ്യോതിശ്ശാസ്ത്രപരമായ കാലവുമായും ബന്ധപ്പെടുന്നു. ഇത് പ്രഹേളികാസദൃശമായൊരു കാലാനുഭവത്തിന് കാരണമായിത്തീരുന്നു… – കെ.പി. അപ്പന്‍
മലയാള നോവല്‍സാഹിത്യത്തില്‍ മാറ്റത്തിന്റെ കൊടിയടയാളമായി എന്നെന്നും നിലകൊള്ളുന്ന സൂര്യവംശം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് അമ്പതു വര്‍ഷം തികയുന്ന വേളയില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്, നമ്പൂതിരിയുടെ ചിത്രങ്ങളോടൊപ്പം.
Original price was: ₹330.00.₹281.00Current price is: ₹281.00.