പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളെയും ഉദ്ഭവം എങ്ങനെയായിരുന്നുവെന്നതിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ദാര്‍ശനികര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ എല്ലാറ്റിനെയും പരിണാമത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുള്ളശ്രമത്തിന് മുന്‍തൂക്കം ലഭിച്ചു. മധ്യാകല പൌരോഹിത്യം മതത്തെ ദുരുപയോഗിച്ചതിന് തിരിച്ചടിയായി ശാസ്ത്രത്തെ ആയുധമാക്കാനുള്ള മതേതര നീക്കങ്ങള്‍ ശക്തമായി. സൃഷ്ടിവിശ്വാസം തിരസ്കരിക്കപ്പെട്ടു. പകരം പരിണാമ സഹ്കല്‍ത്തെ കുടിയിരുത്തി. കലുഷമായ മത-മതേതര വടംവലികളാണ് ഇതിന്റെ ഗതി നിര്‍ണയിച്ചത്. പരിണാമത്തെയും സൃഷ്ടിയെയും കുറിച്ച് ഡോ. കുഞ്ഞുണ്ണി വര്‍മയുടെ വാദങ്ങള്‍ക്കുള്ള മറുപടിയാണ് ഈ കൃതി. സൃഷ്ടി-പരണാമ വിവാദത്തില്‍ തല്‍പരരായ വായനക്കാര്‍ക്ക് ഇത് വളരെ ഉപകാരപ്പെടും. ഒന്നാം പതിപ്പ് ഇറങ്ങി ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഈ കൃതിക്ക് മറുപടി എഴുതപ്പെട്ടിട്ടില്ല.
₹25.00