സ്ത്രീ സ്വാതന്ത്ര്യം
പ്രവാചകന്റെ
കാലത്ത്
അബ്ദുല്‍ ഹലീം അബുശക്ക
പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ പൊട്ടിക്കരയുന്ന
ഗോത്രങ്ങള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന അറബ്
ഉപദ്വീപില്‍ സ്ത്രീകള്‍ക്ക് മോചനത്തിന്റെ രാജപാത
കാണിച്ചു കൊടുത്തത് മുഹമ്മദ് നബി(സ)യാണ്.
സ്ത്രീയും പുരുഷനും ദൈവത്തിനു മുന്നില്‍
തുല്യരാണെന്ന ഖുര്‍ആന്‍ പാഠനത്തിന്റെ
അടിസ്ഥാനത്തില്‍ ദൈവദൂതന്‍ സ്ത്രീക്ക്
സ്വത്തവകാശം നല്‍കി, ഇഷ്ടമില്ലാത്ത ഭര്‍ത്താവിനെ
ഉപേക്ഷിക്കാന്‍ സ്വാതന്ത്ര്യം നല്‍കി, ബഹുഭാര്യത്വം
കര്‍ശനമായി നിയന്ത്രിച്ചു.
പില്‍ക്കാലത്ത് പണ്ഡിതന്മാരും അധികാരിവര്‍ഗവും
ആ സ്വാതന്ത്ര്യങ്ങള്‍ക്ക് വ്യാഖ്യാനങ്ങളുടെ വിലക്കുകള്‍ പണിയുകയായിരുന്നു. പുരുഷമേല്‍ക്കോയ്മയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കര്‍മശാസ്ത്ര
കൃതികളുടെ മുഖംമൂടികള്‍ വലിച്ചെറിഞ്ഞു
നോക്കുമ്പോള്‍ പ്രവാചക കാലത്തുണ്ടായിരുന്ന
ലിംഗനീതി നമ്മെ വിസ്മയിപ്പിക്കും. ഈജിപ്ഷ്യന്‍
പണ്ഡിതനായ അബ്ദുല്‍ ഹലീം അബു ശക്കയുടെ
ബൃഹത്കൃതി പ്രവാചക കാലത്തെ സ്ത്രീ
സ്വാതന്ത്ര്യത്തെക്കുറിച്ച വിശദവിശകലനമാണ്.
അറബിയില്‍ ആറ് വാല്യങ്ങളുള്ള കൃതിയുടെ
അവസാന ഭാഗമാണ് കെ.ടി ഹനീഫ് പരിഭാഷ
ചെയ്തിരിക്കുന്നത്.
Original price was: ₹180.00.₹150.00Current price is: ₹150.00.