Author: Ratheedevi
Shipping: Free
STHREE SWATHWAM SWATHANTHRYAM
Original price was: ₹199.00.₹179.00Current price is: ₹179.00.
സ്ത്രീ സ്വത്വം
സ്വാനന്ത്ര്യം
രതീദേവി
ലോകത്തിലാദ്യമായി താന്‍ എഴുതിയ രാഷ്ട്രീയരചനയുടെ പേരില്‍ ഗില്ലറ്റിനില്‍ വധിക്കപ്പെട്ട (1793) ആദ്യ സ്ത്രീ ഒളിംപേ ഡി ഗൗജസാണ്. പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്ത് അവന്‍ നിര്‍മ്മിക്കുന്ന നിയമങ്ങളുടെ ഗുണഭോക്താക്കള്‍ അവന്‍തന്നെയായിരിക്കണമെന്ന് ഫ്രഞ്ച് വിപ്ലവത്തിലെ ബുദ്ധിജീവികള്‍ തീരുമാനിച്ചു. അവര്‍ പുരുഷലോകത്തിനുവേണ്ടി പുരുഷന്മാരുടെ അവകാശ പ്രഖ്യാപനം എഴുതി. ലോകത്തിനെ ജനാധിപത്യ സങ്കല്പത്തിലേക്കും ജനാധിപത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കും നയിക്കുകയെന്ന ഉത്കൃഷ്ടമായ കാര്യമാണവര്‍ ചെയ്തത്. പക്ഷേ, അവിടെ വിപ്ലവത്തിനുവേണ്ടി അവനോടൊപ്പം തോള്‍ ചേര്‍ന്ന് പൊരുതിയവളെ (ഒളിംപേയെ) എന്തുകൊണ്ടാണ് അവന്‍ വധിച്ചത്? വീട് തലയില്‍ പേറി നടക്കാത്ത ഒട്ടനവധി സ്ത്രീകള്‍ അന്ന് പാരീസില്‍ ഉണ്ടായിരുന്നു. അതില്‍ ഒളിംപേയും ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളെ ഗാര്‍ഹികമണ്ഡലത്തിലേക്കും മാതൃത്വത്തിലേക്കും തരംതാഴ്ത്തേണ്ടവളാണെന്ന് പുരുഷന്മാര്‍ വാദിച്ചു. വിപ്ലവത്തിന്റെ ഭാഗമായി പുരുഷനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുവാനും, അതിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാമെന്നും ആദ്യകാലത്ത് ഒളിംപേ ചിന്തിച്ചു. പക്ഷേ, സ്ത്രീകളുടെ സ്തനങ്ങള്‍, സ്ത്രീകളെ പൗരത്വത്തില്‍നിന്നും രാഷ്ട്രീയ അധികാരം വിനിയോഗിക്കുന്നതില്‍നിന്നും തടയേണ്ട തിന്റെ സ്വാഭാവിക അടയാളമായി പുരുഷന്മാര്‍ കണ്ടു. ഇതിനെതിരേ, സ്ത്രീകളുടെ ലിംഗ സമത്വത്തിനും സ്വത്വാവിഷ്‌കാരത്തിനും വേണ്ടി ഒളിംപേ രചിച്ച സിദ്ധാന്തത്തിന്റെയും പോരാട്ടത്തിന്റെയും ഉള്ളടക്കമാണീ കൃതി.