സൂഫിസം
ഒരു സമഗ്ര പഠനം
കെ.സി. അലി മന്ദലാംകുന്ന്
ഇസ്ലാമിനെയും അതിലെ ധാര്‍മിക സദാചാര നിഷ്ഠകളെയും അനുധാവനം ചെയ്യുന്നവരുടെ മുമ്പില്‍ സദ്പാന്ഥാവിന്റെ നവീനരൂപങ്ങളുമായി സൂഫികള്‍ പ്രത്യക്ഷപ്പെട്ടു. ഹിജ്‌റ നാലാം ശതകത്തോടുകൂടി വികാസം പ്രാപിച്ച സൂഫിസം മിസ്റ്റിക് ദര്‍ശനങ്ങളും അദ്വൈത ചിന്തകളും ആവാഹിച്ചെടുത്ത്, ഗ്രീക്ക് അലക്‌സാണ്ട്രിയന്‍ ദര്‍ശനങ്ങളുമായി യോജിച്ച് ഇസ്ലാമിനെ പുനരാഖ്യാനം ചെയ്യുകയും ചെയ്തു. സംഗീതങ്ങളും ഗസലുകളും ഉപാസനാ മാധ്യ മധ്യമങ്ങളാക്കി ദൈവീക പ്രേമത്തില്‍ രോമാഞ്ചിതരായി ദീനിനെ ആധ്യാത്മികത യുടെ അകത്തളങ്ങളില്‍ തളച്ചിട്ട് ‘സുഹ്ദി’ന്റെ പരിവേഷത്തില്‍ ബ്രഹ്മജ്ഞാനികളായി ആടുകയും പാടുകയും അതോടൊപ്പം അറിവിന്റെ പാരമ്യം പ്രാപിച്ചവരായി അവകാശപ്പെടുകയും ചെയ്തു. ഇവരില്‍ പ്രധാനികള്‍ ഹല്ലാജ്, ഹ മ്മാദ്, ജലാലുദ്ദീന്‍ റൂമി, ഷീറാസി, വഹീദുദ്ദീന്‍ കര്‍മാനി, മുഹ് യുദ്ദീന്‍ ഇബ്‌നു അറബി, ബശ്ശാര്‍ എന്നീ ഉപരിപ്ലവ സൂഫി ദാര്‍ശനിക ചിന്തകന്മാരായിരുന്നു. പക്ഷേ, മിതവാദികള്‍ അവരോട് വിയോജിച്ചു. അവര്‍ ആത്മീയ പുനരു ദ്ധാരണത്തിന്റെ പുത്തന്‍ സരണികളിലൂടെ വിവിധ ത്വരീഖത്തുകളായി പിരി ഞ്ഞ് ചിഷ്തി, ഖാദിരി, നക്ഷബന്ദി, സുഹ്‌റ വര്‍ദി എന്നീ ശീര്‍ഷകങ്ങളിലൂടെ പ്രവര്‍ത്തിച്ചു പോന്നു. ഇന്ത്യയിലെത്തിയ ഇവരിലെ പ്രമുഖര്‍ മുഈനുദ്ദീന്‍ ചിഷ്തി, ഉമര്‍ സുഹ്‌റവര്‍ദി, മീര്‍ ഖാദിരി, ബാഖി ബില്ലാഹ് അല്‍ നക്ഷബന്ദി എന്നിവരായിരുന്നു.
ഗതകാല ഇസ്ലാമിക സൂഫി പ്രബോധനങ്ങള്‍ ഖുര്‍ആന്റെയും തിരുചര്യയുടെയും വെണ്‍പ്രഭയില്‍ വിലയിരുത്തപ്പെടുകയും അതോടൊപ്പം സൂഫിസത്തെയും സൂഫികളെയും വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരുത്തമ ഗ്രന്ഥം.
₹120.00 Original price was: ₹120.00.₹105.00Current price is: ₹105.00.
Author: KC Ali Manthalamkunnu
Shipping: Free
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us