സുല്‍ത്താന്റെ
ഗ്രാമഫോണ്‍
നദീം നൗഷാദ്
വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെക്കുറിച്ച് അന്വേഷിക്കുന്നു.
കൂട്ടായുള്ള നിത്യജീവിതത്തില്‍ ക്ഷോഭത്തിന് എപ്പോഴും ധാരാളം വകയുണ്ടല്ലോ. എഴുത്തുകാരനെന്ന നിലയ്ക്ക് മനസ്സിന് ശാന്തി വേണം. സംഗീതത്തിന് എപ്പോഴും എന്റെ മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. വളരെ ചെറുപ്പം മുതല്‍ എനിക്ക് സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. സംഗീതത്തിന്റെ ശാസ്ത്രീയവശമൊന്നും എനിക്കറിഞ്ഞുകൂടാ. സംഗീതം ഞാന്‍ ഇഷ്ടപ്പെടുന്നു. – വൈക്കം മുഹമ്മദ് ബഷീര്‍
Original price was: ₹160.00.₹144.00Current price is: ₹144.00.