Sale!
, ,

SUVARNA CHALACHITRANGAL

Original price was: ₹85.00.Current price is: ₹80.00.

സുവര്‍ണ്ണ
ചലച്ചിത്രങ്ങള്‍

അനില്‍കുമാര്‍ കെ എസ്

ചലച്ചിത്രങ്ങള്‍ പലപ്പോഴും ഒരു ജനതയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ആര്‍ക്കൈവുകളായി മാറാറുണ്ട്. സിനിമകള്‍ വന്നു പോകുന്നു. ചില സിനിമകള്‍ വരുന്നതേയുള്ളൂ, അവ പോകുന്നില്ല. പേര്‍ത്തും പേര്‍ത്തുമുള്ള കാണലിലൂടെ, പറച്ചിലിലൂടെ സാംസ്‌കാരിക വ്യവഹാരങ്ങളിലൂടെ അവ നിലനില്ക്കും. അത്തരത്തില്‍ എക്കാലത്തും നിലനില്ക്കാന്‍ ശേഷിയുള്ള പതിനൊന്നു ചിത്രങ്ങളെപ്പറ്റിയുള്ള രചനകളാണ് ഈ പുസ്തകത്തില്‍. ഈ ചിത്രങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കായി വര്‍ഷാവര്‍ഷം നല്കിവരുന്ന സുവര്‍ണ്ണകമല പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രങ്ങളാണിവ. വിജ്ഞാനവര്‍ഷ പരമ്പരയിലൂടെയാണീ പുസ്തകം പുറത്തുവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നമ്മുടെ മികച്ച സിനിമകളിലേക്ക് തിരിയേണ്ട സന്ദര്‍ഭങ്ങള്‍ വന്നുചേരും. അപ്പോള്‍ ഈ പുസ്തകം കൈയിലെടുക്കാം. അവര്‍ക്കു മാത്രമല്ല സിനിമകളെപ്പറ്റിയുള്ള കരുതല്‍ എപ്പോഴും ഉള്ളില്‍ പേറുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാം.
Guaranteed Safe Checkout
Shopping Cart
SUVARNA CHALACHITRANGAL
Original price was: ₹85.00.Current price is: ₹80.00.
Scroll to Top