ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ
കൃതികളിലൊന്നാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം. അബോധമന
സ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തവും ഏറെ വിവാദങ്ങൾക്കും
ചർച്ചകൾക്കും വഴിയൊരുക്കിയ ഈഡിപ്പസ് കോംപ്ലെക്സ് എന്ന
ആശയവും ഫ്രോയ്ഡ് ആദ്യമായി അവതരിപ്പിക്കുന്നത് ഈ കൃതി
യിലൂടെയാണ്. കുട്ടിക്കാലം മുതൽക്കേ വൃക്തികൾ കാണുന്ന സ്വപ്
നങ്ങളും അവയിലെ സൂചനകളും അയാളുടെ മാനസികനിലയെ
അപഗ്രഥിക്കാൻ സഹായകരമാകും എന്ന “ഫ്രോയ്ഡിയൻ തിയറി”
മനഃശാസ്ത്രലോകത്തെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. നമ്മൾ
കാണുന്ന സ്വപ്നങ്ങളെ വിശകലനം ചെയ്യാനും അവയിലെ
ബിംബങ്ങളുടെ പിന്നിലെ സൂചനകളെ അടുത്തറിയാനുമുള്ള
വഴികൾ ഫോയ്ഡ് വളരെ ലളിതമായി ഈ ക്ലാസിക് രചനയിലൂടെ
അവതരിപ്പിക്കുന്നു.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രിയങ്കരമായി നിലകൊള്ളുന്ന
പ്രശസ് രചനയുടെ മനോഹരമായ വിവർത്തനം.
Original price was: ₹560.00.₹499.00Current price is: ₹499.00.