സ്വപ്‌ന
സഞ്ചാരി
ഡോ. ഷാഫി കെ മുത്തലിഫ്
സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്റെ വ്യക്തിജീവിതം, ഈഡിപ്പസ് കോംപ്ലക്‌സ്, തമാശകള്‍ ‘ചെന്നായ മനുഷ്യന്‍’ ഉള്‍പ്പെടെയുള്ള കേസ് ഹിസ്റ്ററികള്‍, അവകള്‍ക്കു പിറകിലെ മനഃശാസ്ത്രപരമായ ഉള്ളടക്കം എന്നിവ ഉള്‍കൊള്ളുന്ന ശ്രദ്ധേയമായ രചന. ലിയാനാര്‍ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള വിലയിരുത്തലും സാല്‍വദോര്‍ ദാലിയുമായുള്ള കൂടികാഴ്ചയും ഹിറ്റ്‌ലര്‍ക്കെതിരെ ഫ്രോയ്ഡിന്റെ ചെറുത്തുനില്‍പ്പും സമകാലികരായ യുങ്ങ്, ആള്‍ഡര്‍ എന്നിവര്‍ക്കൊപ്പമുള്ള സുഹൃദ്ബന്ധങ്ങളും നിറയുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍ നോവലിസ്റ്റ് തന്റെ അനുപമമായ ശൈലിയിലൂടെ രേഖപ്പെടുത്തുന്നു. ‘ലോകത്തില്‍ നിലവിലുള്ള ബന്ധങ്ങളില്‍ വെച്ച് ഏറ്റവും അതിശയകരമായ ബന്ധം ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളതാണ്. അമ്മമാരുടെ നിര്‍ലോഭ സ്‌നേഹം കിട്ടുന്ന കുട്ടികള്‍ ഒടുങ്ങാത്ത ശുഭാപ്തിവിശ്വാസമുള്ളവരായി തീരുമെന്നാണ് എന്റെ പില്‍ക്കാല നിഗമനം. ഒരു അമ്മയും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തേക്കാള്‍ പൂര്‍ണതയാര്‍ന്ന മറ്റൊരു സ്‌നേഹബന്ധവും ഈ ലോകത്തിലില്ല.’
Original price was: ₹225.00.₹202.00Current price is: ₹202.00.