ജീവിതത്തിന്റെ ഏതെല്ലാം തുറകളിലാണ് ഡോ. എം.വി. പൈലി ഇടപെടുകയും വ്യാപരിക്കുകയും ചെയ്തിട്ടുള്ളതെന്ന് കണ ക്കെടുക്കാൻ മുതിർന്നാൽ അമ്പരപ്പു കലർന്ന അത്ഭുതമാണ് ഉണ്ടാവുക. അനേകം സർവ്വകലാശാലകളുടെ ഭരണസമിതി കളിലും ഉപദേശക സമിതികളിലും അദ്ദേഹം അംഗമായി പ്രവർത്തിച്ചു; പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എത്രയെത്ര ധർമ്മസ്ഥാപനങ്ങളുടെ വിദഗ്ദ്ധോപദേശ സമിതികൾ അദ്ദേഹത്തിന്റെ അംഗത്വംകൊണ്ട് അനുഗൃഹീതമാണ്. ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെ പ്രാരംഭകരിൽ പ്രധാനിയായ ഡോ. എം.വി. പൈലിയുടെ ആത്മകഥയാണിത്. ലോകത്തെയും ജീവിതത്തെയും സ്നേഹിക്കുന്ന ഒരു മനസ്സിന്റെ സ്പന്ദനം ഈ ഗ്രന്ഥത്തിന്റെ താളുകളിൽ നമുക്ക നുഭവപ്പെടുന്നു. അന്തർലീനമായ കഴിവുകൾ പരമാവധി വികസിപ്പിച്ച് ലോകക്ഷേമാർത്ഥം സമർപ്പിക്കുന്നതിലൂടെ കൃതാർ ത്ഥത കൈവരിച്ച ഒരു ജീവിതത്തിന്റെ ഹൃദയാവർജ്ജകമായ ചരിത്രവുമായി നാം ഇതിൽ സമ്പർക്കത്തിലേർപ്പെടുന്നു
Original price was: ₹395.00.₹355.00Current price is: ₹355.00.