Sale!
,

SWARNAVALA

Original price was: ₹530.00.Current price is: ₹477.00.

സ്വര്‍ണ്ണ
വല

വി. മുഹമ്മദ് കോയ

ഒടുവില്‍ അത് തീരുമാനമായി. കബീര്‍ നയിക്കും. ഹൈദറും വേറെ രണ്ടുപേരും വണ്ടിയിലുണ്ടാകും. പിടിക്കപ്പെട്ടാല്‍ എല്ലാവരും ഒരേതരത്തില്‍ സംസാരിക്കണം. പുതിയ ഫോണ്‍ വാങ്ങണം. പുതിയ സിംകാര്‍ഡ് ഉപയോഗിക്കണം. റൈഫിള്‍ ഒന്നും ഇല്ലെങ്കിലും ഒട്ടും മോശമില്ലാത്ത ആയുധങ്ങള്‍ നമ്മുടെ കൈയിലും വേണം. മറുഭാഗത്ത് നവാസും ജാഗ്രതയിലായിരിക്കും. സദാസമയവും ഫോണിന്റെയരികെയുണ്ടാകും. പുതിയ ഫോണും നമ്പരും നവാസും സംഘടിപ്പിക്കണം. എല്ലാറ്റിനുമുപരി സര്‍വ്വതും രഹസ്യമായിരിക്കണം.

അതിവേഗം കോടികള്‍ സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ നിയമത്തിന്റെ കണ്ണികള്‍ പൊട്ടിച്ച് സ്വര്‍ണ്ണക്കടത്തെന്ന ഊരാക്കുടുക്കിലേയ്ക്ക് എടുത്തുചാടി സ്വയം എരിഞ്ഞു തീരുന്ന യുവതലമുറയുടെ ഉദ്വേഗഭരിതമായ കഥയാണ് സ്വര്‍ണ്ണവല. അടുത്തകാലത്തായി മാധ്യമങ്ങളുടെ വാര്‍ത്താ സമയം അപഹരിക്കുന്ന സ്വര്‍ണ്ണക്കടത്തിന്റെ കാണാപ്പുറങ്ങള്‍ കാട്ടിത്തരുന്ന രചന. സ്വര്‍ണ്ണവല വിരിച്ച് വളര്‍ന്നവരുടെയും വലമുറുകി ശ്വാസംമുട്ടി ഇല്ലാതായവരുടെയും കൂടി സംഭവബഹുലമായ ചരിത്രമാണ് ഈ നോവല്‍.

Categories: ,
Guaranteed Safe Checkout

Author: V Muhammad Koya
Shipping: Free

Publishers

Shopping Cart
SWARNAVALA
Original price was: ₹530.00.Current price is: ₹477.00.
Scroll to Top