Sale!
, ,

T PADMANABHANTE KATHAKAL SAMPOORNAM [2 VOLUMES]

Original price was: ₹1,299.00.Current price is: ₹1,105.00.

ടി പത്മനാഭന്റെ
കഥകള്‍
സമ്പൂര്‍ണ്ണം

ടി പത്മനാഭന്‍

”ടി. പത്മനാഭന്റെ കഥ വായിക്കുമ്പോള്‍ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. ഓരോ കഥയും നമ്മുടെ സാഹിത്യത്തിന്റെ അനുഭവത്തില്‍ പെട്ടിട്ടില്ലാത്ത പുതിയൊരു അനുഭവംെകാണ്ടുവരുന്നു. ചിലപ്പോള്‍ പത്മനാഭന്റെ കഥയിലെ ഉള്ളടക്കം ഒരു സ്ഫുരണം മാത്രമാണ്. വില്യം സി. കൂണിംഗന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഉള്ളടക്കം വളരെ വളരെ തീരെ ചെറിയതായിത്തീരുന്നു. ‘ വനസ്ഥിലി’ യില്‍ എന്നപോലെ ഉള്ളടക്കം സംഗീതത്തോടുള്ള ഒരു താത്പര്യം മാത്രമായിത്തീരുന്നു. അല്ലെങ്കില്‍ ‘ ഉമ്മര്‍ഭായി’ എന്ന കഥയിലെപ്പോലെ ഒരു മനോഭാവത്തെക്കുറിച്ചുള്ള നിരീക്ഷണമായിത്തീരുന്നു. എന്നിട്ടും ആ കഥകള്‍ കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്നു. ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മസുഭഗത പ്രകടിപ്പിക്കുന്നു. വാക്കുകള്‍ നദിയില്‍ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു. ആസ്വദിച്ചുകഴിഞ്ഞാലുടന്‍ വിസ്മരിക്കപ്പെടുന്ന കഥ പത്മനാഭന്‍ എഴുതുന്നില്ല. തന്റെ അഭിപ്രാ യങ്ങള്‍ അതിവേഗം പൊതുരംഗത്ത് അവതരിപ്പിക്കുന്നയാളാണ് പത്മനാഭന്‍. പരസ്യജീവിതത്തില്‍ അദ്ദേഹം കാര്യങ്ങള്‍ തുറന്ന ടിക്കുന്നു. എന്നാല്‍ കഥ അദ്ദേഹത്തിന് അത്യന്തം വ്യക്തിപരമായ കാര്യമാണ്. എന്നാലതു സ്വകാര്യമല്ല. കാരണം ആത്മരതിയുടെ വിപത്ത് മനസ്സിലാക്കിയ കഥാകാരനാണ് പത്മനാഭന്‍. ഏകാകികളുടെ കഥ പറയുമ്പോഴും നമ്മുടെ മനസ്സിനെ മാനവികതയുടെ കാവ്യാത്മകമായ വാര്‍ത്തകള്‍കൊണ്ട് അദ്ദേഹം നിറയ്ക്കുന്നു. പത്മനാഭന്റെ കഥകളില്‍ സൗന്ദര്യബോധപരമായ ശാഠ്യങ്ങളൊന്നുമില്ല. അത് ശൈലീശാസ്ത്രപരമായ അപഗ്രഥനത്തിനുള്ള ഭൗതികവസ് തുവല്ല. രൂപകങ്ങളും വിശേഷങ്ങളും ഒഴിവാക്കുന്ന ഭാഷയാണത്. നിര്‍വ്വഹണത്തിന്റെ ലാളിത്യമാണ് പത്മനാഭന്റെ കല. എന്നിട്ടും അത് സൗന്ദര്യത്തിന്റെ അളവറ്റ ധന്യത തരുന്നു. ആലങ്കാരികഭാഷയുടെ എല്ലാ പൊങ്ങച്ചവും അതിന്റെ മുമ്പില്‍ മങ്ങിപ്പോകുന്നു. വാക്കുകളല്ല, വാക്കുകളുടെമേലുള്ള ജീവിതത്തിന്റെ ശക്തിയാണ് പത്മനാഭന്‍ അവതരിപ്പിക്കുന്നത്.”

Compare

Author: T Padmanabhan
Shipping: Free

Publishers

Shopping Cart
Scroll to Top