Sale!
, ,

THAATHREESMAARTHAVICHARAM: SAMPOORNA REGHAKALUM PADANANGALUM

Original price was: ₹650.00.Current price is: ₹585.00.

താത്രീ
സ്മാര്‍ത്ത
വിചാരം
സമ്പൂര്‍ണ രേഖകളും
പഠനങ്ങളും

ചെറായി രാമദാസ്

ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാര്‍ത്തവിചാരം’. 1905-ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവന്‍ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സര്‍ക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യര്‍ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകള്‍ കേരള ആര്‍ക്കൈവ്‌സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാര്‍ത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. താത്രീവിചാരത്തോടു ബന്ധപ്പെട്ട എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നുമുണ്ട് ഇവിടെ. സ്മാര്‍ത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകള്‍ക്കും പുനഃപരിശോധനകള്‍ക്കും വിധേയമാക്കുന്ന കൃതി.

Categories: , ,
Compare

Author: Cherayi Ramadas
Shipping: Free

Publishers

Shopping Cart
Scroll to Top