ശ്രേയസ് ഭവെ
ആര്യന്മാരുടെ ദേശമായ ഭാരതവർഷത്തിലെ ബിന്ദുസാര ചക്രവർത്തി അന്തരിച്ചു. അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കുതന്ത്രങ്ങളും അവിഹിതസഖ്യങ്ങളും അക്രമവും മരണവും അരങ്ങേറി. തുടർന്ന് രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ വക്കിലായി. വിദിശയിൽ സ്വന്തം സഹോദരനായ സുഷേമന്റെ യാഗാശ്വത്തെ വധിച്ചുകൊണ്ട് അശോകൻ പടനീക്കം ആരംഭിച്ചു. പുരാതനമായ ബ്രഹ്മസംഘത്തിന്റെ പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. തക്ഷശിലയിൽ സമർഥനായ തന്റെ സഹോദരൻ ഉയർത്തിയ വെല്ലുവിളിയെ നേരിടുന്നതിന് സിംഹാസനത്തിന്റെ നേരവകാശിയായ സുഷേമനും സൈന്യത്തെ സജ്ജമാക്കി. ചരിത്രം ആവർത്തിക്കുമോ? സിന്ധിലെ ഉപ്പളങ്ങൾ പിടിച്ചടക്കാനായി വണികസംഘത്തലവൻ ഹരദേവൻ രഹസ്യനീക്കം നടത്തുകയായിരുന്നു. ഭാരതത്തിൽ യുദ്ധത്തിന്റെ കാറ്റ് ഹുങ്കാരം മുഴക്കുന്നു. രക്തം ചിന്തുകയും രഹസ്യങ്ങൾ വെളിവാകുകയും ചെയ്യുന്നു. വ്യക്തികൾ ഉന്മൂലനം ചെയ്യപ്പെടുന്നു. ചരിത്രം സൃഷ്ടിക്കപ്പെടുന്നു. മരണവും നാശവും വിതച്ചുകൊണ്ട് കൊടുങ്കാറ്റ് വീശിത്തുടങ്ങുകയായി.
അശോകത്രയം ഗ്രന്ഥപരമ്പരയിലെ രണ്ടാമത്തെ പുസ്തകം.
Original price was: ₹340.00.₹272.00Current price is: ₹272.00.