Author: Kallada Prathapasimhan
Thamasaa Kezhunnu
Original price was: ₹100.00.₹95.00Current price is: ₹95.00.
തമസാ
കേഴുന്നു
കല്ലട പ്രതാപസിംഹന്‍
സാഹോദര്യത്തിന്റെ അനന്തകോടി കിരണങ്ങളിലൊന്ന് ജീവകോശത്തില്‍ പാര്‍ക്കാനെത്തുന്നതോടെ ഒരാളില്‍ സഹൃദയത്വം വളരുന്നു. ആര്‍ദ്രമധുരമായ ഏതോ വിചാരധാരയിലൂടെ അയാളുടെ ഏകാന്തത സഞ്ചരിച്ചു തുടങ്ങുന്നു. സങ്കല്‍പവും അനുമാനവും അനുഭവങ്ങളുമെല്ലാം ചേര്‍ന്ന് കാഴ്ചകള്‍ക്ക് പുതിയ നിര്‍വ്വചനങ്ങളുണ്ടാവുന്നു. അവ ആവിഷ്‌കാരത്തിന്റെ വാതിലന്വേഷിക്കുന്നതോടെ ഭാഷ നൈസര്‍ഗ്ഗികമായി പിറവിയെടുക്കുന്നു. പരിചയിച്ചതും ശീലിച്ചതുമായ പദാവലിയുടെ പശ്ചാത്തലശക്തിയോടെ അയാള്‍ എഴുതിത്തുടങ്ങുന്നു. സാധനയുടെ ഉള്‍ബലം പോലെ അയാളിലെ സര്‍ഗാത്മകതയുടെ ചൈതന്യപ്രവാഹം കാലത്തിന്റെ തീരങ്ങളെ തഴുകുന്നു. അവിടെ സംസ്‌കൃതിയുടെ പുതിയ വിത്തുകള്‍ മുളപൊട്ടുന്നു. അവതാരികയില്‍ പി.കെ ഗോപി.