തമോദ്വാരം
സുധീശ് രാഘവന്‍
എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്‍. ജയരാജന്റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയില്ലാത്ത നാളേക്കു വേണ്ടിയുള്ള സ്വപ്നവും നരബോധത്തെ പൊതിഞ്ഞു മൂടുന്ന ചരിത്ര സങ്കീര്‍ണ്ണതകളും ഈ നോവലിന്റെ സത്തയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഇരുളില്‍ ശ്രീനാരായണഗുരു, പി. കൃഷ്ണപിള്ള, എ.കെ.ജി, എന്‍.സി. ശേഖര്‍ തുടങ്ങിയ ചരിത്ര പുരുഷന്മാര്‍ കഥാപാത്രങ്ങള്‍ക്കൊപ്പം തെളിഞ്ഞു മറയുന്നു. ജീവിതത്തിന്റെ അടിത്തട്ടില്‍ നിന്ന് ഇനിയൊരു പുലരി സാദ്ധ്യമാണോ എന്ന വലിയ ചോദ്യം ഈ നോവല്‍ ഉന്നയിക്കുന്നു.
Original price was: ₹400.00.₹340.00Current price is: ₹340.00.