ആത്മസംസ്കരണത്തിന് സന്യാസവും ബ്രഹ്മചര്യയും അനുഷ്ഠിക്കേണ്ടതില്ല. ശരീരത്തെയും ഐഹിക ലോകത്തെയും പറ്റെ അവഗണിച്ചുതള്ളേണ്ടതുമില്ല. ഭൌതിക ജീവിതത്തിന്റെ നാനാ തുറകളിലും വ്യാപൃതനായിക്കൊണ്ടുതന്നെ ആത്മാവിനെ വികസിപ്പിക്കുവാനും പോഷിപ്പിക്കുവാനും കഴിയും. അതിന് പാകത്തിലുള്ള ഒരു ആധ്യാത്മിക ജീവിതവ്യവസ്ഥിതിയാണ് ഇസ്ലാം ആവിഷ്കരിച്ചത്. തര്‍ബിയത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നതിന്റെ പണ്ഡിതോചിത വിശകലനം. 1980 ഫെബ്രുവരി ശാന്തപുരത്ത് ജമാഅത്തെ ഇസ്ലാമി സംസ്ഥാന തര്‍ബിയത്ത് സമ്മേളനത്തില്‍ പണ്ഡിതപ്രമുഖനായിരുന്ന ടി. മുഹമ്മദ് സാഹിബ് അവതരിപ്പിച്ച പ്രബന്ധം.
₹15.00