ദി കൗണ്‍സില്‍
ഡയറി
ആലാപ് എസ്. പ്രതാപ്
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തണുത്ത രാത്രിയില്‍ മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്‍ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്റെ അന്തസ്സത്ത എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി, ഞാന്‍ നല്‍കിയ കരുത്തില്‍ അയാള്‍ എനിക്കത് എഴുതി അയച്ചു. ‘നമ്മുടെ പപഞ്ചങ്ങള്‍ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്റെ യാത്ര കഠിനമെങ്കിലും പൂര്‍ത്തിയായതുകൊണ്ട് മാത്രം ഞാന്‍ എഴുതുന്നു. ഇങ്ങനെയൊരു പ്രവര്‍ത്തി എന്റെ പ്രപഞ്ചത്തില്‍ അസാധ്യവും ആത്മഹത്യാപരവുമാണ്.
പുറംചട്ടയ്ക്ക് പിന്നിലെ ചില വരികളില്‍നിന്നും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ മനസ്സിലാക്കുവാന്‍ നീ ശ്രമിക്കുന്നുവെങ്കില്‍ നീ ക്ഷമിക്കുക. എനിക്ക് നിന്നോട് അത് ഇവിടെ പറഞ്ഞുതരാനാവില്ല, അങ്ങനെ അത്ര നിഷ്പ്രയാസം അത് കഴിയുമായിരുന്നെങ്കില്‍ ഈ പുസ്തകം ജനിക്കുകപോലുമില്ലായിയുന്നു. ജനിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു.
എങ്കിലും ഞാന്‍ ഇത്രമാത്രം പറയാം, എന്റെ ലോകത്ത് നിന്നും നിന്റെ ലോകത്തേക്ക് ഞാന്‍ നടത്തിയ യാത്രയുടെ ദൈര്‍ഘ്യം കണക്കുകൂട്ടിയിരുന്നതിലും ഒരുപാട് കുറവായിരുന്നു.
വായിക്കുക, നമുക്ക് വീണ്ടും കണ്ടുമുട്ടാം.’ ആലാപ് എസ്സ്. പ്രതാപ്
Original price was: ₹400.00.₹360.00Current price is: ₹360.00.