അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന് ഗ്രന്ഥകർത്താവായ അപ്ടൻ സിൻക്ലെയർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. ചിക്കാഗോയിലെ മാംസസംസ്കരണശാലയിൽ ജോലി തേടിയെത്തിയ ഒരു ലുത്താനിയൻ കുടിയേറ്റക്കാരന്റെ ജീവിതത്തിലൂടെ നടത്തുന്ന ആഖ്യാനം അമേരിക്കൻ മുതലാളിത്തത്തിന്റെ എല്ലാവിധ തിന്മകളെയും പുറത്തുകൊണ്ടുവന്നു. ദി ജംഗ്ൾ എന്ന ഈ കൃതിയിലൂടെ സിൻക്ലെയർ ലോകപ്രസിദ്ധനായി, പുലിസ്റ്റർ സമ്മാനാർഹനായി.