Sale!
, ,

Theranjedutha kavithakal

Original price was: ₹400.00.Current price is: ₹360.00.

തെരഞ്ഞെടുത്ത
കവിതകള്‍

ഡി വിനയചന്ദ്രന്‍

“സാംസ്കാരികവൈവിദ്ധ്യം ഇത്രയേറെ പ്രകടമാക്കിയ മറ്റൊരു മലയാളകവിയില്ല എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയുടെ അംശങ്ങൾ കുറവാണ്. നാടോടിക്കലകൾ, ക്ലാസ്റ്റിക് കലകൾ അവയുടെ വ്യത്യസ്‌ത രൂപഭാവങ്ങൾ. ചിത്രകല, ശില്പകല, സംഗീതം. നാടകം. സിനിമ എന്നിവയുടെയെല്ലാം അനുഭവ വിശേഷങ്ങൾ ഈ കവിതകളിൽ ഇഴുകിച്ചേർന്നിട്ടുണ്ട്. പ്രമേയത്തിന്‍റെ വൈപുല്യം കവിയുടെ അനുഭവസമ്പത്തിനെയാണ് കാട്ടിത്തരുന്നത്. പ്രണയം. ജീവിതപരീക്ഷയാക്കി മാറ്റിയ കവിയാണ് വിനയചന്ദ്രൻ. കേവലം സ്ത്രീപുരുഷബന്ധമോ ആസക്തിയോ രതിയോ അല്ല കവിക്ക് പ്രണയം. പ്രപഞ്ചത്തിൻ്റെ സാകല്യമാണ് ഇവിടെ പ്രണയം. പ്രകൃതി-പുരുഷ സമാഗമമായും ശിവ-ലാസ്യ നടനമായും യോഗനിദ്രയായും അത് രൂപം മാറുന്നത് കാണാം. സംഘസംസ്കൃതിയുടെ പിൻപാട്ടുകാരനാണ് ഈ കവി. തിണകളുടെ കല്പ‌നകൾ താൻ ചെല്ലുന്ന മണ്ണിലെല്ലാം തിരിച്ചറിയുന്നുണ്ട്. അതിനാൽ മുല്ലയും പാലയും കുറിഞ്ഞിയും മരുതവും നെയ്‌തലും ഈ പ്രപഞ്ചത്തിലെങ്ങും തിരയുകയും കണ്ടെത്തുന്ന ഭൂമിയിലെ തിണക്കാരനായി മാറാൻ ശ്രമിക്കുകയും ചെയ്യുന്നതായിരുന്നു ആ ജീവിതം.”

Buy Now
Compare
Shopping Cart
Scroll to Top