Sale!
,

THERENJEDUTHA PATTANOOR KAVITHAKAL

Original price was: ₹210.00.Current price is: ₹189.00.

തെരഞ്ഞെടുത്ത
പട്ടാന്നൂര്‍
കവിതകള്‍

കുഞ്ഞപ്പ പട്ടാന്നൂര്‍

മദ്ധ്യവര്‍ഗ്ഗ ഭാവുകത്വത്തിന്റെ ആത്മരോദനങ്ങളല്ല കുഞ്ഞപ്പയുടെ കവിതയില്‍ കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കീഴാളത്തത്തിന്റെ സമരവീര്യം ഉണര്‍ത്താനുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ്. കീഴാളന്റെ യുദ്ധം ആരംഭിച്ചതറിയിക്കുന്ന പെരുമ്പറയാണ് അത്. മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയെ തല്ലിത്തകര്‍ക്കാന്‍ ഒരു അധികാരഘടനയ്ക്കും സാദ്ധ്യമല്ല. സ്വന്തം സൃഷ്ടി സംഹാരശക്തികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത കീഴാളവര്‍ഗ്ഗത്തോടും അവരുടെ ശക്തി ഉണര്‍ത്തി അവരെ സമരത്തിനു സന്നദ്ധരാക്കുന്ന വിപ്ലവകാരികളോടുമാണ് അദ്ദേഹത്തിന് ആഭിമുഖ്യം. ‘നല്ല നാളെ’ ദൂരെയായതുകൊണ്ട് ഇന്നത്തെ ക്രൂരതയും തിന്മയും അനീതിയും സഹിച്ചു കഴിയണമെന്നില്ല. ഈ ബോധത്തില്‍ ഉണര്‍ന്നുകഴിഞ്ഞ വായനക്കാര്‍ക്കു കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകള്‍ വിമോചനയുദ്ധത്തില്‍ പോരാടാനുള്ള ഊര്‍ജ്ജം നല്കും.
ജി ബി മോഹന്‍ തമ്പി”

Categories: ,
Compare

AUTHOR: KUNJAPPA PATTANOOR
SHIPPING: FREE

Publishers

Shopping Cart
Scroll to Top