തിരുവിതാംകൂര്‍
രാജവംശം
ഡോ. വി.എസ് ശര്‍മ്മ
മഹത്തായ നേട്ടങ്ങളുടെ അനുസ്മരണമാണ് ഡോ. വി.എസ്. ശര്‍മ്മയുടെ ഈ വഞ്ചിരാജവംശകഥ. അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയതിനുശേഷം ആദ്യമുണ്ടാകുന്ന ഈ ചരിത്രാവലോകനം അഭിമാനത്തിന്റെ കഥയാണ്. ഇവിടുത്തെ ചരിത്രം എല്ലാ ഘട്ടങ്ങളിലും നിസ്സന്ദേഹമായി തെളിഞ്ഞുനില്‍ക്കുന്ന ചിത്രമല്ല. പല വിടവുകളും അങ്ങിങ്ങുണ്ട്. എങ്കില്‍ത്തന്നെ സുപ്രധാനവസ്തുതകള്‍ നിസ്സന്ദേഹമാണ്…. തിരുവിതാംകൂറിന്റെ ചരിത്രം ലഘുവായ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എന്റെ പ്രിയസുഹൃത്ത് ശര്‍മ്മ ഉയരുന്ന തലമുറയ്ക്ക് വലിയൊരു സംഭാവനയാണ് ചെയ്തിരിക്കുന്നത്. -ശൂരനാട്ട് കുഞ്ഞന്‍ പിള്ള
മഹത്തായ ലക്ഷ്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവയുടെ സാക്ഷാത്കാരത്തിനായി ഭരണനിര്‍വഹണം നടത്തുകയും
കേരളത്തിനാകമാനം സാംസ്‌കാരികമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ആരോഹണാവരോഹണങ്ങളെയും വികാസപരിണാമങ്ങളെയും വസ്തുനിഷ്ഠമായി
വിവരിക്കുന്ന കൃതിയുടെ പുതിയ പതിപ്പ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം
Original price was: ₹220.00.₹198.00Current price is: ₹198.00.