തോല്‍ക്കാനും പഠിക്കണം
കായികരംഗത്തുനിന്നു കിട്ടുന്ന ഗുണങ്ങൾ ജീവിതവിജയത്തിന് എങ്ങനെയെല്ലാം പ്രയോജനപ്പെടുമെന്നാണ് ഈ പുസ്തകം പറയുന്നത്. ആയിരക്കണക്കിന് ശിഷ്യരെ നേർവഴിയിലേക്കു നയിച്ച ഗ്രന്ഥകാരൻ അതിനെക്കുറിച്ച് എഴുതാൻ എന്തുകൊണ്ടും യോഗ്യനാണ്. എന്റെ ചെറുപ്പകാലത്ത് ഇത്തരമൊരു പുസ്തകം ലഭിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ എന്നാണ് ഞാൻ ചിന്തിച്ചുപോയത്.
– പി.ആർ. ശ്രീജേഷ് – ഇന്ത്യൻ ഹോക്കി താരം
തോൽവിയെയും തിരിച്ചടിയുടെ ദുഃഖത്തെയും വിമർശനങ്ങളെയും ഭയന്ന് തിരിഞ്ഞോടുകയോ ഒഴിഞ്ഞുമാറുകയോ അല്ല വേണ്ടത്. അഭിമുഖീകരിക്കുക. അതിജീവിക്കുക. ആനന്ദിക്കുക.
നിത്യജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനും വിജയിക്കാനും സ്‌പോർട്സ് എങ്ങനെ സഹായിക്കും എന്ന് വിശദമാക്കുന്ന പുസ്തകം.
പ്രമുഖ ക്രിക്കറ്റ് പരിശീലകനും സ്പോർട്സ് എഴുത്തുകാരനുമായ പി. ബാലചന്ദ്രന്റെ പുസ്തകം.
₹110.00