Author: Tikaram Meena IAS
Shipping: Free
THOLKKILLA NJAN
Original price was: ₹199.00.₹179.00Current price is: ₹179.00.
തോല്‍ക്കില്ല
ഞാന്‍
ടിക്കാറാം മീണ ഐ.എ.എസ്
തോല്‍ക്കില്ല ഞാന്‍ ടിക്കാറാം മീണ ഐ.എ.എസ്. ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള സമുദായത്തിന്റെ പോരാട്ടം. സമുദായ പാരമ്പര്യമനുസരിച്ച് പതിനൊന്നാം വയസ്സില്‍ വിവാഹം. പിന്നീട് സിവില്‍ സര്‍വ്വീസ്. കേരളത്തില്‍ ജോലി ചെയ്തിടങ്ങളില്‍ സ്വതസ്സിദ്ധശൈലിയില്‍ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ നേതൃത്വവുമായി കലഹിക്കുകയും ചെയ്തപ്പോള്‍ എതിരാളികളായ നേതാക്കള്‍ക്ക് രംഗം വിടുകയോ പശ്ചാത്തപിക്കുകയോ ചെയ്യേണ്ടി വന്നു. രാഷ്ട്രീയ വൈരാഗ്യബുദ്ധിയാല്‍ ശിക്ഷി ക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്തിട്ടും തളരുകയോ കീഴടങ്ങുകയോ ചെയ്യാത്ത ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ജീവിതരേഖ. അസാമാന്യമായ ആത്മവിശ്വാസവും നീതിബോധവും അര്‍പ്പണമനോഭാവവും ഒത്തുചേര്‍ന്ന ഒരു സിവില്‍ സെര്‍വന്റിന്റെ അപൂര്‍വമായ ആത്മകഥ. അന്യദേശത്തുനിന്നും ഇവിടെയെത്തി കേരളത്തെ സ്‌നേഹിച്ച ഒരു മനുഷ്യസ്‌നേഹിയുടെ ജീവിതസമര ചരിത്രമാണ് ഈ ഗ്രന്ഥം. പേര് ദ്യോതിപ്പിക്കുന്നതുപോലെ പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ പ്രചോദനാത്മകമായ ജീവിതകഥയാണ് തോല്‍ക്കില്ല ഞാന്‍. എഴുത്ത് എം.കെ.രാമാസ്