AUTHOR: ONV KURUP
SHIPPING: FREE
Autobiography, Biography, ONV Kuruppu
THONNYAAKSHARANGAL
Original price was: ₹80.00.₹75.00Current price is: ₹75.00.
തോന്ന്യാക്ഷരങ്ങള്‍
ഒ.എന്‍.വി
ഉമ്മറത്തിണ്ണയില്‍ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് മുറ്റത്തുലാത്തുകയായിരുന്ന കാരണവര്‍ ചോദിച്ചത് ‘നീ തോന്ന്യാക്ഷരമെഴുതുമോ’ എന്നാണ്. പേനത്തുമ്പിലെ മഷിത്തുള്ളികള്‍ വിതച്ച് വിളയിച്ച അക്ഷരപ്പൊരുള്‍കൊണ്ട് നെഞ്ചു കീറി നേരിനെ കാട്ടിയ കവി, ഇടിമുഴക്കി കനല്‍ ചിതറിയ മേഘം ദര്‍ഭക്കതിരുകളുടെ നിറുകയില്‍ കണ്ണീര്‍ക്കണങ്ങളായലിഞ്ഞു വീണപ്പോള്‍ അത് ആത്മാവില്‍ സൂക്ഷിച്ച കവി, തന്റെ എണ്ണമറ്റ കൂടപ്പിറപ്പുകളോട് കവിതകൊണ്ട് സംവദിക്കുന്ന കവി – തന്റെ ഗൃഹാതുരത്വത്തിന്റെ വിഷാദഗാനങ്ങള്‍ അതിര്‍വരമ്പുകളില്ലാത്ത, ഉപാധികളില്ലാത്ത സ്നേഹംപോലെ ‘തോന്ന്യാക്ഷര’ങ്ങളായി അനുവാചകര്‍ക്കു നല്‍കുന്നു.