Author: Dr. Jaisymol Augustine
Shipping: Free
₹190.00
തുറന്നെഴുത്തിന്റെ പെണ്‍മുഖം
– മാധവിക്കുട്ടി
കഥയില്‍ കാവ്യവും കാവ്യത്തില്‍ കഥയും ചേര്‍ത്തുനിര്‍ത്തി മലയാളിയുടെ സംവേദനപാരമ്പര്യത്തെ വെല്ലുവിളിച്ച കലാപകാരിയായ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. ശരീരത്തിന്റെയും ആത്മാവിന്റെയും ചന്തങ്ങളെയും ചമയങ്ങളെയും ആടയാഭരണങ്ങളെയും ഊരിയെറിഞ്ഞ് ഉണ്‍മയായതിനെ നഗ്നമായി അനാവരണം ചെയ്തുകാട്ടിയ മാധവിക്കുട്ടി ഏതുകാലത്തിന്റെയും എഴുത്തുകാരിയാണ്. തുറന്നെഴുത്തുകളില്‍ പൂര്‍ണമായും സന്തോഷിച്ച മാധവിക്കുട്ടിയെന്ന കമലയെ തുറന്നെഴുത്തിന്റെ പെണ്‍മുഖമായി ഈ പുസ്തകം വായിച്ചെടുക്കുന്നു.
Author: Dr. Jaisymol Augustine
Shipping: Free
Publishers |
---|