Author: Saju Mavara
Shipping: Free
Original price was: ₹290.00.₹245.00Current price is: ₹245.00.
ഉബുണ്ടു
സ്വപ്‌നങ്ങളുടെ നെയ്ത്തുകാര്‍
സജു മാവറ
തുഴയുവാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് ആ തോണിയില്‍ വീണ്ടും കയറിയിരിക്കണം. പണ്ടു പോയ വഴികളിലൂടെ ഒന്നുകൂടി പോകണം. ആ നുരയുന്ന തിരകളുടെ പതകളെ തൊട്ടു തലോടണം. തുള്ളിത്തെറിക്കുന്ന ജലകണികകള്‍ മുഖത്തേക്കു തെറിക്കുമ്പോള്‍ വിയര്‍പ്പോടൊപ്പം അതൊന്ന് തുടച്ചുമാറ്റണം. ആ ഉപ്പുരുചി വീണ്ടുമൊന്ന് നുണയണം… പ്രതീക്ഷകളുടെ വന്മരങ്ങളില്‍നിന്നും താഴേക്കു പൊഴിയുന്ന ഇലകളെക്കാള്‍ കൂടുതല്‍ തളിരിലകള്‍ അതിന്റെ ചില്ലകളില്‍ പൊട്ടിവിരിയും. അതുതന്നെയാണ് പ്രതീക്ഷയെന്ന (പ്രതിഭാസത്തിന്റെ മനോഹാരിതയും…
പുത്തന്‍ വിപണനലോകത്തിന്റെ ഭ്രാന്തമായ തിരക്കുകള്‍ക്കിടയില്‍ കൈവന്നുചേരുന്ന പ്രണയത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി, ആന്‍ഡലൂഷ്യന്‍ അരീനകളിലെ കാളപ്പോരുകാരന്‍ നേരിടുന്നതിനെക്കാള്‍ മാരകമായ ജീവന്‍മരണപ്പോരാട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ തീവ്രത അനുഭവിപ്പിക്കുകയും ഒപ്പം മഹാസ്‌നേഹത്തിന്റെ സുന്ദരവ്യാഖ്യാനമായിത്തീരുകയും ചെയ്യുന്ന രചന.
സജു മാവറയുടെ ആദ്യനോവല്‍.