ഉള്‍ക്കണ്ണിലേക്കൊരു
കണ്ണ്
സ്വാമി പൂര്‍ണ്ണചൈതന്യ
വിവര്‍ത്തനം: ഇ. മാധവന്‍
ധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും. അവയാകട്ടെ, നിങ്ങളുടെ ധ്യാനക്രമത്തിന്റെ ആഴം കൂട്ടാനും അതുവഴി ജീവിതത്തെ മൂല്യവത്താക്കുവാനും നിങ്ങളെ സഹായിക്കും. ഇന്നത്തെ ലോകത്ത് ധ്യാനം ഒരു ആര്‍ഭാടമല്ല, ആവശ്യമാണ്. എത്ര നേരത്തെ ഇക്കാര്യം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.
Original price was: ₹220.00.₹190.00Current price is: ₹190.00.