Author: Sidharthan Madatheri
Shipping: Free
₹150.00 Original price was: ₹150.00.₹128.00Current price is: ₹128.00.
ഉമക്കുട്ടിയുടെ
വിചാരങ്ങള്‍
സിദ്ധാര്‍ത്ഥന്‍ മാടത്തേരി
ഉമക്കുട്ടി നിഷ്‌കളങ്കയായ ഒരു ബാലികയാണ്. അവളുടെ ബാല്യത്ത ന് ഹരം പകരാന്‍ അവള്‍ക്ക് അച്ഛനും അമ്മയും അമ്മാവനും ഏറെ പ്രിയപ്പെട്ട മുത്തശ്ശിയുമുണ്ട്. കളിക്കാന്‍ കൂട്ടുകാരും അറിയാന്‍ ഒരു പാട് കാര്യങ്ങളുമുണ്ട്. ഗ്രാമാന്തരീക്ഷത്തില്‍ മുത്തശ്ശിക്കഥകള്‍ കേട്ടും കളിച്ചും സഹജീവികളുടെ ദുഃഖത്തില്‍ പങ്കുകൊണ്ടുമാണ് അവള്‍ വളര്‍ന്നത്. ലോലമനസ്സിനുടമയായ ഉമക്കുട്ടി മറ്റുള്ളവരുടെ പ്രയാസ ങ്ങളും ദുഃഖങ്ങളും കാണുമ്പോള്‍ വേദനിക്കും. തന്റെ കൊച്ചു പ്രായ ത്തില്‍ തന്നെ സമൂഹത്തില്‍ കാണുന്ന അനീതിയെയും പ്രകൃതി വിരു ദ്ധമായ പ്രവര്‍ത്തനങ്ങളെയും അവള്‍ നെറ്റി ചുളിച്ചു കൊണ്ട് നോക്കി കാണും. അതെന്താണ് അങ്ങനെ? അത് ശരിയാണോ? എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ അവള്‍ ചിന്തിച്ചു കൊണ്ടിരിക്കും. ഏത് കാര്യ ങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന മുത്തശ്ശി പോലും ചിലപ്പോള്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് പോകും. അങ്ങനെയൊക്കെയാണങ്കിലും ഒരു ഘട്ടത്തില്‍ അവളുടെ സുഗമമായ ജീവിത പന്ഥാവില്‍ വിധി ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാകാതെ അവള്‍ തളര്‍ന്നു പോകുന്നു.
Author: Sidharthan Madatheri
Shipping: Free
Publishers |
---|