ഉന്മാദികളുടെ
വീട്
അയ്‌ഫേഷ് ടുഞ്ച്
വിവര്‍ത്തനം: സുരേഷ് എം.ജി.
അവിശ്വസനീയമായ ഒരു ചരിത്രരേഖ
ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.?ഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്കന്‍ ടര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ,?മാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി,?വിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്‍മാരും അണിനിരക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാല ടര്‍ക്കിയുടെ പരിച്ഛേദമാണ്.
Original price was: ₹610.00.₹520.00Current price is: ₹520.00.