ഉപ്പുപാടത്തെ
ചന്ദ്രോദയം
ഡോ. കെ.ടി ജലീല്‍
കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ഏക മനുഷ്യനെയാണ്. ആസുരമായ ഇന്നത്തെ കാലത്ത് ഇത് വെറും പ്രതീക്ഷകളോ സ്വപ്നങ്ങളോ മാത്രമാകാം. എങ്കിലും ജലീലിന്റെ യാത്രകളെ നയിക്കുന്നത് ആ ശുഭ പ്രതീക്ഷകളാണ്. വംശീയത വേരുകള്‍ ആഴ്ത്തിപ്പടര്‍ന്ന സമകാലീന ഗുജറാത്ത് തന്നെയായിരുന്നു വംശീയ വിദ്വേഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും അതിന്റെ രക്തസാക്ഷിയാകുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നാട് എന്നത് ഒരു വിരോധാഭാസമാണ്. ഗുജറാത്തിന്റെ മണ്ണിലൂടെയുള്ള ജലീലിന്റെ യാത്രകള്‍ ഈ വൈരുദ്ധ്യങ്ങളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.
Original price was: ₹210.00.₹189.00Current price is: ₹189.00.