ഉരു
ഇ.എം.അഷ്‌റഫ്
1498-ല്‍ വാസ്‌കോഡഗാമ വന്നിറങ്ങിയ കാപ്പാട് കടല്‍ തീരത്ത് നി ന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍. ഉരു നിര്‍ മ്മാണത്തിന് പ്രസിദ്ധമായ ഇവിടെ നിര്‍മ്മിച്ച ഉരുക്കള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും അന്യദേശങ്ങളിലേക്കുള്ള പ്രവാസികളുടെ സ ഞ്ചാരത്തിനും ഉപയോഗിക്കപ്പെട്ടു പോരുന്നു. അറബികള്‍ ഉള്‍പ്പ ടെ വിദേശികള്‍ക്ക് വേണ്ടിയും ഇവിടെ ഉരു നിര്‍മ്മിക്കുന്നുണ്ട്. സമീപകാലത്ത് പഴയ കേമത്വം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇവിടെ ഉരു നിര്‍മ്മാണം തുടരുന്നു. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട ഒരു കഥാത ന്തു ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുവാന്‍ ഉരു വിന്റെ തിരക്ക രചനയും, സംഭാഷണവും, സംവിധാനവും നിര്‍വ്വഹിച്ച ഇ.എം. അഷ്‌റഫിന് സാധിച്ചിട്ടുണ്ട്.
എം.എ.ബേബി
ഒരു കാലത്ത് ബേപ്പൂര്‍ കടല്‍ത്തീരത്ത് ഉരു നിര്‍മ്മാണത്തിലേര്‍ പ്പെട്ട നൂറുകണക്കിന് തൊഴിലാളികളെ കാണാമായിരുന്നു. അവര്‍ കലാകാരന്മാര്‍ കൂടിയാണ്. ഉരു നിര്‍മ്മാണം ഒരു കലയാണ്. പതു ക്കെ വിസ്മൃതിയിലേയ്ക്ക് പിന്‍വാങ്ങുന്ന ഉരുവിനെ ഒരു മുഴുനീള ഫീച്ചര്‍ ഫിലിമായി അവതരിപ്പിക്കുകയാണ് നിര്‍മ്മാതാവും സംവി ധായകനും. ചരിത്രവും സംസ്‌കാരങ്ങളും ഓര്‍മ്മകളും ഇവിടെ ക ലയുമായി സന്ധിക്കുന്നു.
എം.മുകുന്ദന്‍
ഈ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. നല്ലൊരു സംവിധായക ന്റെ പ്രതിഭാശാലിയായ ഒരു സംവിധായകന്റെ, ഇ.എം. അഷ്‌റഫി ന്റെ ഏറ്റവും മികച്ച ഒരു ചിത്രമാണിത്. ഈ ഒരു സിനിമകൊണ്ട് ന്നെ അദ്ദേഹം മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കു ന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയൊരു ചിത്രം മലയാളത്തിലുണ്ടായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
₹128.00
Reviews
There are no reviews yet.