Sale!
, ,

Urukum Kaalam : Athithaapanavum Athijeevanavum

Original price was: ₹495.00.Current price is: ₹445.00.

ഉരുകും
കാലം
അതിതാപനവും അതിജീവനവും 

ഡോ. ഗോപകുമാര്‍ ചോലയില്‍

കാലാവസ്ഥാവ്യതിയാന കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് ചരിക്കുന്നത്. പ്രകടവും വിഭിന്നവുമായ രൂപഭാവങ്ങളില്‍ കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ ജീവി തത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിലെ മാറ്റങ്ങളെ ശാസ്ത്രത്തോടൊപ്പം സമൂഹവും ഉല്‍ക്കണ്ഠയോടെ വീക്ഷിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാശാസ്ത്രം ഇന്ന് കാലഘട്ടത്തിന്റെ ശാസ്ത്രമെന്ന സ്ഥാനം കൈവരിച്ചിരിക്കുന്നു. എന്നാല്‍ ശാസ്ത്രമേഖലകളിലെ നൂതനമായ അറി വുകള്‍ സാമാന്യജനത്തിന് മനസ്സിലാക്കുന്ന തരത്തില്‍ പരാവര്‍ത്തനം ചെയ്യപ്പെ ടുമ്പോള്‍ മാത്രമാണ് ശാസ്ത്രത്തിന്റെ ദൗത്യം സാക്ഷാത്കരിക്കപ്പെടുന്നത്.

പ്രത്യക്ഷമായും പരോക്ഷമായും താപനം എല്ലാ മണ്ഡലങ്ങളിലും പിടിമുറുക്കിയി രിക്കുകയാണ്. താപനത്തിന്റെ രൂക്ഷതയും പ്രഭാവങ്ങളും പ്രത്യാഘാതങ്ങളും പ്രതി ക്രിയകളും വിഷയമായ ഡോ. ഗോപകുമാര്‍ ചോലയില്‍ രചിച്ച ‘ഉരുകുംകാലം: അതിതാപനവും അതിജീവനവും’ എന്ന ശാസ്ത്രഗ്രന്ഥത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയേറുന്നു. – പ്രൊഫസര്‍ സി. രവീന്ദ്രനാഥ് – മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി

Compare

Author: Dr. Gopakumar Cholayil
Shipping: Free

Publishers

Shopping Cart
Scroll to Top