Editor: Dr. AA Haleem
Shipping: Free
Usmani Khilafat Charithram Samskaram
Original price was: ₹390.00.₹359.00Current price is: ₹359.00.
ഉസ്മാനി
ഖിലാഫത്ത്
ചരിത്രം സംസ്‌കാരം
എഡിറ്റര്‍: എ.എ ഹലീം
മുസ്ലിം ലോകത്ത് നിലവില്‍ വന്ന വ്യത്യസ്ത ഭരണകൂടങ്ങളില്‍ ഏറ്റവും ദീര്‍ഘമായകാലം നില നിന്നതും പല സവിശേഷതകളും നിലനിര്‍ത്തിയിരുന്നവരുമാണ് ഉസ്മാനികള്‍. നീതിനിഷ്ഠ, അക്രമത്തോടുള്ള വെറുപ്പ്, കൂടിയാലോചന സ്വഭാവം, വിട്ടുവീഴ്ച, സത്യസന്ധത, പ്രജാക്ഷേമ തല്‍പരത, നിയമവാഴ്ചയോടും ജുഡീഷ്യറിയോടുമുള്ള ആദരവ്, വിജ്ഞാനത്തോടും പണ്ഡിതന്മാരോടുമുള്ള ബഹുമാനം, ഇസ്ലാമിക ശരീഅത്തിനോടുള്ള പ്രതിബദ്ധത, ഭൗതികതയുടെയും നാഗരികതയുടെയും വര്‍ണ്ണപ്പകിട്ടുകളോടും സുഖലോലുപതയോടുമുള്ള വിരക്തി, ജീവിതലാളിത്യം തുടങ്ങിയ മൂല്യങ്ങള്‍ അവരില്‍ മിക്കവരും കാത്തുസൂക്ഷിച്ചിരുന്നു. ദീര്‍ഘമായ കാലം നിലനില്‍ക്കാന്‍ ഉസ്മാനികളെ സഹായിച്ചതും പ്രസ്തുത സവിശേഷതകളാണ്. ഉസ്മാനി ഖിലാഫത്ത് ഭൂമുഖത്ത് നിന്ന് നിഷ്‌കാസിതമായി ഒരു നൂറ്റാണ്ട് തികയുന്ന വേളയില്‍ പുറത്തിറങ്ങുന്ന ഈ ഗ്രന്ഥം അവരുടെ ചരിത്രം, സംസ്‌കാരം, സംഭാവനകള്‍ എന്നിവ അറിയാനുള്ള മികച്ച റഫറന്‍സാണ്.