ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും സാര്‍വ്വലൗകികതയേയും തകര്‍ക്കുന്ന ബഹുസ്വരമായ ജ്ഞാനമേഖലയുടെ ഒരു അടരാണ് ഈ പുസ്തകത്തിലൂടെ ആവിഷ്‌കരിക്കുന്നത്. 1980മുതല്‍ രൂപംകൊണ്ടിട്ടുള്ള ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന പതിനഞ്ച് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.