ഊയിശ്
ജിജേഷ് ഭാസ്‌കര്‍
അവതാരിക: വിനോയ് തോമസ്
നമ്മുടെ സാഹിത്യവും സമൂഹവും കടന്നുചെല്ലാനറയ്ക്കുന്ന വഴികളിലൂടെ ധീരതയോടെ യാത്രപോകുകയാണ് ഊയിശ് എന്ന നോവല്‍. പരസ്പരമൊന്നു സ്നേഹിക്കുവാന്‍ പോലും ജീവിതം കൈയിലെടുത്തു പോരാടേണ്ടണ്ടിവരുന്ന മനുഷ്യജാതിയുടെ ദുരന്തകാലത്തെ കാട്ടരുവിപോലെ കളങ്കമറ്റ ഭാഷയില്‍ ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പ്രതിസന്ധികളോടേറ്റുമുട്ടുമ്പോഴും വസന്തങ്ങള്‍ക്കു കാതോര്‍ക്കുന്നവരാണ് ഊയിശിലെ കാന്തി, അലീന എന്നീ കഥാപാത്രങ്ങള്‍. അവരുടെ കഥ മറക്കാന്‍ നോക്കിയാലും ഹൃദയത്തെ പൂണ്ടണ്ടടക്കംപിടിക്കുന്ന വായനാനുഭവമായി നമ്മെ പിന്തുടരും. പ്രണയത്തിന്റെ വന്യമായ സൗന്ദര്യവും പ്രകൃതിയുടെ നിഗൂഢമായ കനവും പുണര്‍ന്നുപെറ്റതാണ് മലയാളത്തിന്റെ പുതിയ താളം തേടുന്ന ഈ രചന.
Original price was: ₹210.00.₹189.00Current price is: ₹189.00.