വാക
ഏഴാച്ചേരി രാമചന്ദ്രന്‍
പ്രാന്തവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ കഷ്ടജീവിതസമസ്യകളില്‍നിന്നാണ് ഏഴാച്ചേരിക്കവിത പിറവികൊള്ളുന്നത്. സ്ത്രീജീവിതത്തിന്റെ അരക്ഷിതത്വത്തിനുമേല്‍ പ്രസാദാത്മകതയുടെ തിരികള്‍ കൊളുത്താന്‍ ഈ കവിതകള്‍ നിരന്തരം ജാഗ്രതപ്പെടുന്നു. പ്രാദേശിക ജീവിതപ്പച്ചകളും മതേതര ജീവിതസ്വപ്നങ്ങളും വിപ്ലവത്തിന്റെ കനല്‍ച്ചിന്തുകളും ഈ കവിതകളെ നിരന്തരം വൈവിധ്യത്തിന്റെ ഗാഥകളാക്കുന്നു. ദുരന്തങ്ങള്‍ക്കു നടുവില്‍പ്പോലും പ്രതീക്ഷയുടെ മണ്‍ചെരാതുകളെ തെളിയിച്ചെടുക്കാനാവുമെന്ന ദാര്‍ശനികതയുടെ പ്രകാശമാണ് ഈ കവിതകളില്‍ പരക്കുന്നത്. പാടിയിട്ടും ചൊല്ലിയിട്ടും കേട്ടിട്ടും പറഞ്ഞിട്ടും മതിവരാത്ത കവിതയുടെ ഒരു രസനിധിപേടകം.
Original price was: ₹180.00.₹160.00Current price is: ₹160.00.