Shopping cart

Sale!

Vachanavum Mamsavum

Categories: ,

വചനവും
മാംസവും

ടി.വി മധു

ഈ പുസ്തകത്തിലുള്ളത് ശരീരത്തെ മുന്‍നിര്‍ത്തിയുള്ള ചില ആലോചനകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് സാമൂഹിക-സാംസ്‌കാരിക സിദ്ധാന്തങ്ങളുടെയും തത്വചിന്തയുടെയും മണ്ഡലത്തിലേക്ക്, അന്വേഷണങ്ങളെ നയിക്കാന്‍ ഉതകുന്ന സങ്കേതം എന്ന നിലയില്‍, ശരീരം കടന്നുവന്നത്. അടുത്തകാലത്തായി മാനവിക-സാമൂഹികശാസ്ത്രവിഷയങ്ങളില്‍ നടക്കുന്ന അക്കാദമികസംവാദങ്ങളുടെ സുപ്രധാനമായ ഇടമായി അത് മാറി. പരമ്പരാഗതമായ സങ്കേതങ്ങള്‍ക്ക് പകരം ശരീരം എന്ന പദം ഉപയോഗിക്കുന്നതിനുള്ള ന്യായങ്ങള്‍ പലതാവാം. എന്നാല്‍, ഈ ന്യായങ്ങള്‍ക്ക് പിന്നില്‍ വിഷയി എന്ന സംവര്‍ഗ്ഗത്തെക്കുറിച്ചുള്ള വേറിട്ട ഒരു കാഴ്ചപ്പാടുണ്ട്. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, വിഷയി അടിസ്ഥാനപരമായി ശരീരസ്ഥമാണ് എന്നതാണ് ആ കാഴ്ചപ്പാട്. പരമ്പരാഗതമായ അര്‍ത്ഥത്തില്‍, അറിവിന്റെയോ അനുഭവങ്ങളുടെയോ ഉറവിടമായി സങ്കല്പിക്കപ്പെടുന്ന വിഷയി ‘അശരീരി’യാണ്; മാംസനിബദ്ധമല്ലാത്ത വചനം! ശരീരിയായ വിഷയിയെ അനുഭവത്തിന്റെ തലത്തില്‍ വിശകലനം ചെയ്യാനാണ് മെര്‍ലു പോന്തി ശ്രമിച്ചത്. എന്നാല്‍, അതിന്റെ നിര്‍മ്മിതിക്ക് പിന്നിലെ ശാക്തികബലതന്ത്രങ്ങളെയാണ് ഫൂക്കോ ശ്രദ്ധിച്ചത്. ഈ പുസ്തകത്തിന്റെ ആലോചനകള്‍ക്ക് മേല്‍പ്പറഞ്ഞ വിശകലനങ്ങളുടെ പൊതുവായ പശ്ചാത്തലമുണ്ട്. ശരീരത്തിലേക്ക് തിരിഞ്ഞ ശ്രദ്ധയെ ചിന്തയുടെ ചരിത്രത്തിലെതന്നെ നിര്‍ണ്ണായകമായ ഒരു തിരിവായി എണ്ണാറുണ്ട്. പുതിയൊരു വഴിയിലേക്കുള്ള ചുവടുമാറ്റം മാത്രമല്ല അത്. ഒരര്‍ത്ഥത്തില്‍, ചിന്തതന്നെ ശരീരിയായി മാറിയ തിരിവാണത് എന്ന് പറയാം. ഈ തിരിവില്‍ അത് അതിന്റെതന്നെ ചരിത്രജീവിതത്തോട് പിണങ്ങി, പഴയ വിശകലനരീതികളോട് കലഹിച്ചു; വ്യത്യസ്ത അനുശീലന പദ്ധതികള്‍ക്കുള്ളില്‍, അവയുടെ അതിരുകളെ മുറിയ്ക്കുന്ന മട്ടില്‍, പുതിയ സൈദ്ധാന്തികനീക്കങ്ങള്‍ക്ക് കളമൊരുങ്ങി. പരമ്പരാഗതമായി പലമട്ടില്‍ പരിഗണിക്കപ്പെട്ട വിഷയങ്ങളുടെയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെയും നിര്‍ദ്ദേശിക്കപ്പെട്ട തീര്‍പ്പുകളുടെയും മണ്ഡലത്തിലേക്ക് ശരീരത്തെ ആനയിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ ശ്രദ്ധിക്കുന്നത്.

Original price was: ₹400.00.Current price is: ₹360.00.

Buy Now

Author: T.V. Madhu
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.