വധശിക്ഷ ആവശ്യമോ അനാവശ്യമോ? ജീവൻ കൊടുക്കുവാൻ കഴിവില്ലാത്തവർക്ക് ജീവൻ എടുക്കുവാനുള്ള അവകാശമുണ്ടോ?
തെറ്റ് ചെയ്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് തെറ്റ് തിരുത്തി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമില്ലേ? രാജ്യത്തെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സമൂഹമധ്യത്തിലേക്ക് തുറന്നുവിടാമോ? എന്നിങ്ങനെ ഇരുദിശകളിൽ നിന്നും ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രമുഖ അഭിഭാഷകൻ കൂടിയായ അഡ്വക്കേറ്റ്. പി.എസ്. ശ്രീധരൻപിള്ള. അനിവാര്യമായ ചർച്ചയിലേക്ക് വായനാലോകത്തിന്റ്റെ ശ്രദ്ധ ക്ഷണിക്കുന്ന കൃതി.