ബഷീര്‍
മലയാളത്തിന്റെ മഹാസുകൃതം
എം ചന്ദ്രപ്രകാശ്
മലയാള സാഹിത്യത്തറവാട്ടിലെ കുലപതികളില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. തൊട്ടാല്‍ പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പും മധുരവും ആവോളം കുടിച്ചു തീര്‍ത്തു ബഷീര്‍. അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാര്‍ക്ക് നിത്യവിസ്മയമാണ്. നമ്മുടെ നവോത്ഥാനകഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ചുമാത്രം എഴുതിയ എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. എണ്ണം പറയുകയാണെങ്കില്‍ മുപ്പതോളം കൃതികള്‍ ബഷീറിന്റേതായുണ്ട്. ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല. ജീവിതത്തിന്റെ ചടുലത തിരിച്ചറിയുന്ന സാഹസികവും അപകടകരവുമായ യാത്രകളും അതു സമ്മാനിച്ച ജീവിതാനുഭവങ്ങളുമാണ് ബഷീറിനെ വ്യത്യസ്തനാക്കുന്നത്.
Original price was: ₹100.00.₹85.00Current price is: ₹85.00.