വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത – കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന് അറിവേകുന്ന കൃതി. നാല്പത്തിയാറ് വര്‍ഷത്തിലേറെയായി വന്ധ്യതാചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന അനുഗൃഹീതയായ ഒരു ഗൈനക്കോളജിസ്റ്റ് എഴുതിയ ഗ്രന്ഥം ലളിതമായ ഭാഷയില്‍ എഴുതിയിട്ടുള്ള ഈ പുസ്തകം പ്രശ്നബാധിതരായി ഉഴലുന്നവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രവുമല്ല ആശ്വാസവുമരുളുന്നു. കാരുണ്യത്തോടും ക്ഷമയോടും ഈശ്വരവിശ്വാസത്തോടും രോഗികളോടു പെരുമാറുന്ന ഒരു ഡോക്ടര്‍ യഥാര്‍ത്ഥത്തില്‍ ഒരു ദൈവപൂജ തന്നെയാണ് നിര്‍വ്വഹിക്കുന്നത് സുഗതകുമാരി
Original price was: ₹165.00.₹148.00Current price is: ₹148.00.