Sale!
,

VANYATHAYUDE INDRAJAALAM

Original price was: ₹260.00.Current price is: ₹234.00.

വന്യതയുടെ
ഇന്ദ്രജാലം

എന്‍.എ നസീര്‍

‘വനസ്ഥലികളിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍. അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഫാ. കെ എം ജോര്‍ജ് അവതാരികയില്‍ ഇങ്ങനെ എഴുതുന്നു- ”സ്‌നേഹത്തില്‍ ഭയമില്ല. തികഞ്ഞ സ്‌നേഹം ഭയത്തെ പുറത്താക്കി കളയുന്നു. ഭയം ശിക്ഷയോടു ബന്ധപ്പെട്ടതുകൊണ്ട് ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ തികഞ്ഞവനല്ല” എന്നൊരു പ്രസിദ്ധമായ ബൈബിള്‍ വാക്യമുണ്ട്. ഇത് എഴുതിയത്, ക്രിസ്തുവിന്റെ ഏറ്റം ഇളയ ശിഷ്യനായിരുന്ന യോഹന്നാനാണ്. അദ്ദേഹം ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നവനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വന്യതയെ സ്‌നേഹിച്ച് അതിന്റെ നെഞ്ചില്‍ ചാരുന്നവര്‍ക്ക് വനഭയമില്ല എന്നു എന്‍. എ. നസീര്‍ അനുഭവിച്ചു കാണിച്ചുതരുന്നു.’

Compare

Author: NA Nazeer
Shipping: Free

Publishers

Shopping Cart
Scroll to Top