വരികള്‍ക്കിടയില്‍
എ.ആര്‍ ശ്രീകൃഷ്ണന്‍
സൗമ്യവും വിനീതവുമായ ആത്മഭാഷണങ്ങൾ, ഉൾക്കരുത്തുള്ള ദർശനങ്ങൾ, മനനത്തിൽനിന്നും വേരുപൊട്ടിയുണർന്ന പച്ചയുടെ പടർച്ചകൾ എന്നൊക്കെ ശ്രീകൃഷ്ണകവിതയെ നിർവ്വചിക്കാമെന്നു തോന്നുന്നു. വായനക്കാരന്റെ പക്ഷത്തുനിന്നു നോക്കിയാൽ അലസമായ വായനയ്ക്ക് വഴങ്ങുന്നതല്ല ശ്രീകൃഷ്ണരചനകൾ മിയ്ക്കവയും: ‘കാടു വെട്ടി പാറ കണ്ടു, പാറ വെട്ടി, വെള്ളി കണ്ടു, വെള്ളി വെട്ടി വെള്ളം കണ്ടു’ എന്നൊരു കടങ്കഥയുണ്ടല്ലോ – അതേമട്ടിലുള്ള നാളികേരപാകം ശ്രീകൃഷ്ണരചനകൾക്കുണ്ട്. കവിതയുടെ “ഭിന്നഭിന്നമാം സ്വാദ്’ രുചിക്കുന്നവർക്ക് ഈ പുസ്‌തകം ആഹ്ലാദം പകരുമെന്നു പ്രത്യാശിക്കുന്നു. ‘വരികൾക്കിടയിൽ’ വരികൾക്കപ്പുറത്തേക്ക് വായിക്കപ്പെടട്ടെ. “വാക്കും പൊരുളും വരികളുമാ/ തോണിയിൽ കാലക്കടൽ കടന്നു” എന്ന കവിയുടെ വാക്കുകൾ അന്വർത്ഥമാകട്ടെ. – ഡോ. എസ്. വി. ആര്യാംബിക
Original price was: ₹230.00.₹207.00Current price is: ₹207.00.