വര്‍ണ്ണവും
ജാതിയും
സോമദത്തന്‍
‘ജാതി എന്ന വിഷയം വളരെയേറെ പഠനവിധേയമായിട്ടുള്ള ഒന്നാണ്. എങ്കില്‍ ക്കൂടിയും അതിന്റെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല. സ്വാമി വിവേകാനന്ദന്‍, ദയാ നന്ദസരസ്വതി, മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ജാതിവ്യവസ്ഥയെക്കുറിച്ച് സാരവത്തായ പരാമര്‍ശനങ്ങള്‍ നടത്തി തൃപ്തിപ്പെട്ടവരുടെ പരമ്പരയില്‍പ്പെടുമ്പോള്‍ ഡോ. അംബേദ്കറും ഡോ. ലോഹ്യയും എന്‍. കെ. ദത്തും മറ്റും ഈ വിഷയത്തില്‍ ആധികാരികപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ നൂറുകണക്കിന് പാശ്ചാത്യപണ്ഡിതന്‍മാര്‍ ഇതേ വിഷയം ഗഹനമായ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. എന്നിട്ടും വിഷയത്തിന്റെ ഏതൊക്കെയോ വശങ്ങള്‍ അവ്യക്തമായി നിലകൊള്ളുന്നു എന്നു ബോദ്ധ്യപ്പെട്ടതുകൊണ്ട് പുതിയ ചില വീക്ഷണകോണുകളിലൂടെ വീണ്ടും ഈ വിഷയ ത്തെ സമീപിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായത്.’
ഭാരതത്തില്‍ പ്രാചീനകാലം മുതല്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും ദേശിയ പ്രസ്ഥാനകാലത്തിലും സ്വാതന്ത്യാനന്തര ഇന്ത്യയിലും തുടര്‍ന്നുപോരുന്ന അതിന്റെ രൂപപരിണാമങ്ങളെയും സ്വാധീനത്തെയും വിശകലനവിധേയമാക്കുന്ന കൃതി
Original price was: ₹290.00.₹261.00Current price is: ₹261.00.