വാസ്തു എന്നതുകൊണ്ട് മുഖ്യമായി സങ്കല്പിക്കപ്പെടുന്നത് ‘ഇടം’ അല്ലെങ്കിൽ ‘സ്ഥലം’ എന്നും അതിന്റെ കിടപ്പ് എങ്ങനെയാണെന്നുമാണ്. വാസ്തുസിദ്ധാന്തങ്ങളെ സശ്രദ്ധം അനുസരിക്കുന്നപക്ഷം വീട്ടിൽ അഭിവൃദ്ധിയുണ്ടാകുമെന്നുമാത്രമല്ല, കേവലഭൗതികത ആധിപത്യം പുലർത്തുന്ന ഒരു ലോകത്തുനിന്ന് അതിവേഗം അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന സ്നേഹം, സമാധാനം തുടങ്ങിയ സദ്ഗുണങ്ങളെ വീണ്ടെടുക്കാനും സാധിക്കും. മനുഷ്യന്റെ സ്വത്വത്തെ പ്രപഞ്ചസത്യവുമായി പൊരുത്തപ്പെടുത്തുകയെന്നതും വാസ്തുസിദ്ധാന്തങ്ങളുടെ ലക്ഷ്യമാണ്. വാസ്തുവിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വർത്തമാനകാലത്തെ ആവശ്യങ്ങളുമായി അതിനെ പൊരുത്തപ്പെടുത്തുന്നതിനും ഈ പുസ്തകം പ്രയോജനപ്പെടുന്നതാണ്.
Original price was: ₹160.00.₹144.00Current price is: ₹144.00.